മനാമ: കൊറോണ തീര്‍ത്ത പുതിയ സാമൂഹിക പശ്ചാത്തലത്തില്‍ വീട്ടില്‍ മാത്രം ഒതുങ്ങിക്കൂടി വീര്‍പ്പ് മുട്ടുന്ന കുട്ടികളുടെ അഭികാമ്യമല്ലാത്ത വ്യവഹാരങ്ങള്‍ കുടുംബാന്തരീക്ഷത്തില്‍ തീര്‍ക്കുന്ന പ്രശ്നങ്ങളെ വളരെ പക്വവും ക്രിയാത്മകമായും നേരിടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് രക്ഷിതാക്കളെ സജ്ജരാക്കാന്‍ ഇസ്ലാഹീ സെന്റര്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് സർവ്വകലാശാലയിലെ ഇംഗ്ലീഷ് പ്രൊഫസറും പ്രശസ്ത മോട്ടിവേഷന്‍ സ്പീക്കറുമായ ഡോക്ടര്‍ ഇസ്മായില്‍ മരിതേരി മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് ആരംഭിക്കുന്ന വെബിനാറില്‍ ബഹറിനിലെ സാമൂഹ്യരംഗത്തെ പ്രമുഖര്‍ സംബധിക്കും. മുഴുവന്‍ രക്ഷിതാക്കളുടെയും സാന്നിദ്ധ്യം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39974567, 32231141 നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE