ഹൈദരാബാദ്: കാണ്ടികൊണ്ട എന്നറിയപ്പെടുന്ന പ്രശസ്ത തെലുങ്ക് ഗാനരചയിതാവ് കണ്ടിക്കൊണ്ട യാദഗിരി ഹൈദരാബാദിൽ അന്തരിച്ചു. അർബുദത്തെ തുടർന്ന് ശനിയാഴ്ചയായിരുന്നു മരണം. അദ്ദേഹത്തിന് 49 വയസ്സായിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി കണ്ടിക്കോണ്ട തൊണ്ടയിലെ അർബുദത്തിന് ചികിത്സയിലായിരുന്നു. ആശുപത്രി ചെലവുകൾക്കായി പ്രതിദിനം 70,000 രൂപയിലധികം നൽകേണ്ടതിനാൽ അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതറിഞ്ഞ തെലങ്കാന സർക്കാരും നിരവധി ടോളിവുഡ് താരങ്ങളും കണ്ടികൊണ്ടയെ സഹായിക്കാൻ മുന്നോട്ടുവന്നു. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവില്‍ രോഗം ഭേദമായെങ്കിലും പിന്നീട് കാന്‍സര്‍ നെട്ടെല്ലിലേക്ക് ബാധിക്കുകയായിരുന്നു. തുടര്‍ന്ന് രോഗം മൂര്‍ച്ഛിച്ച് ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം.
1200 ല്‍ അധികം തെലുങ്ക് ഗാനങ്ങള്‍ക്കാണ് കണ്ടികോണ്ട വരികള്‍ രചിച്ചിരിക്കുന്നത്. 2001ല്‍ റിലീസ് ചെയ്ത പുരി ജഗന്നാഥ് സിനിമ ഇത്ലു ശ്രാവണി സുബ്രഹ്മണ്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇഡിയറ്റ്, അമ്മ നന്നാ ഓ തമിഴാ അമ്മായി, സത്യം, ആന്ധ്രാവാല, ചക്രം, പോക്കിരി, സ്റ്റാലിൻ, ദേശമുടുരു, മുന്ന, ചിരുത, ബുജ്ജിഗഡു, ടെമ്പർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
