തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോപ്പുലർ ഫ്രണ്ട് ആസൂത്രിതമായ അക്രമമാണ് നടത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരത്തിലുള്ള അക്രമസംഭവങ്ങളാണ് അരങ്ങേറിയത്. മുഖംമൂടി ധരിച്ചുള്ള ആക്രമണങ്ങളും പോപ്പുലർ ഫ്രണ്ട് നടത്തി. അക്രമികളിൽ ചിലരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാൻ അനുവദിക്കില്ല. താൽക്കാലിക നേട്ടങ്ങൾക്കായി അക്രമം നടത്തിയവരെ ഒരുമിച്ച് നിർത്തിയവർ ചിന്തിക്കണമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. അതേസമയം, പോപ്പുലർ ഫ്രണ്ട് ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്ന അക്രമസംഭവങ്ങളിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
Trending
- കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു; അനില്‍ ആന്റണി
- ‘കെജരിവാള്‍ പണം കണ്ട് മതി മറന്നു’; അണ്ണാ ഹസാരെ
- ഏറ്റവും വലിയ തിരിച്ചടി ഇന്ത്യൻ പ്രവാസികൾക്ക്; വിസ നിയമത്തിൽ അടിമുടി മാറ്റം: സൗദി
- കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും വിമര്‍ശിച്ച്: ഒമര്‍ അബ്ദുള്ള
- ബഹ്റൈനില്‍ കുതിരയുടെ കടിയേറ്റ സ്ത്രീക്ക് 3,000 ദിനാര്‍ നഷ്ടപരിഹാരം നല്കാന് കോടതി ഉത്തരവ്
- ബി.ജെ.പി ക്യാമ്പില്‍ ആഘോഷം
- ശരീരത്തെക്കുറിച്ച് വര്‍ണന, ലൈംഗികച്ചുവയോടെ സംസാരം, ഭീഷണി; മുക്കത്തെ പീഡനശ്രമത്തിലെ ചാറ്റുകള്‍ പുറത്ത്
- ബസ് കാത്തുനിന്ന സ്ത്രീകള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞുകയറി; 8 പേര്‍ക്ക് പരിക്ക്