
കല്‍പ്പറ്റ: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി.
നിവേദ്യ എന്ന ഐഡിയില്‍നിന്നാണ് ഇ മെയില്‍ ഭീഷണി സന്ദേശമെത്തിയത്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തില്‍ പ്രതികാരമായാണ് ഇതെന്ന് ഭീഷണി സന്ദേശത്തിലുണ്ട്. സര്‍വകലാശാലയില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഭീഷണി. പോലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.
