മനാമ: ബഹ്റൈനില്‍ ഒരു സെമികണ്ടക്ടര്‍ നിര്‍മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി 100 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ പോളിമടെക് ഇലക്ട്രോണിക്സ് പദ്ധതിയിടുന്നതായി ഗേറ്റ്വേ ഗള്‍ഫ് 2024 ഫോറത്തില്‍ കമ്പനി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ എന്‍. ഈശ്വരറാവു അറിയിച്ചു.
ബഹ്റൈന്റെ സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയവുമായി യോജിച്ചുകൊണ്ട് മേഖലയിലെ സാങ്കേതിക രംഗത്ത് ഒരു സുപ്രധാന വികസനം ഈ നിക്ഷേപം മൂലമുണ്ടാകുമെന്നാണ് പ്രതീക്ഷ.
കമ്പനി ബഹ്റൈനില്‍ ആദ്യഘട്ടമായാണ് 100 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതെന്ന് അദ്ദേഹം ബി.എന്‍.എയോട് പറഞ്ഞു. ഈ പ്രാരംഭഘട്ടം രണ്ട് ഘട്ടങ്ങളായി വിഭജിച്ചിരിക്കയാണ്. ഘട്ടം 1 എയില്‍ പാട്ടത്തിനെടുത്ത സ്ഥലങ്ങളില്‍ 16.5 ദശലക്ഷം ഡോളര്‍ നിക്ഷേപം ഉള്‍പ്പെടുന്നു. അവിടെ പ്രവൃത്തികള്‍ 2025 ജനുവരി രണ്ടാം വാരത്തില്‍ ആരംഭിക്കും. ഘട്ടം 1 ബിയില്‍ 83.5 ദശലക്ഷം നിക്ഷേപമിറക്കും.
ഈ നിക്ഷേപത്തിനായുള്ള പ്രക്രിയ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതിന് ബഹ്റൈനിലെ ഇക്കണോമിക് ഡെവലപ്മെന്റ് ബോര്‍ഡിന് (ഇ.ഡി.ബി) റാവു അഭിനന്ദനമറിയിച്ചു.
Trending
- ഇന്ത്യൻ സ്കൂൾ ജൂനിയർ വിംഗ് ദേശീയ വൃക്ഷ വാരം ആഘോഷിച്ചു
- മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ തീപിടുത്തം
- വിദേശ സൂപ്പര്‍മാര്‍ക്കറ്റുകളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി അറസ്റ്റിൽ
- ഡോക്ടർക്കെതിരെ ഭീഷണി: പി.വി.അൻവറിനെതിരെ കേസെടുക്കണമെന്ന് ഐഎംഎ
- ട്രെയിനുകളിൽ ബോംബ് ഭീഷണി; സംസ്ഥാനത്താകെ ട്രെയിനുകളിൽ പരിശോധന
- വയോധികയെ കാറിൽ തട്ടിക്കൊണ്ടുപോയ ശേഷം സ്വർണം കവർന്നു; പ്രതി പിടിയിൽ
- വീ ആർ വൺ കൂട്ടായ്മ ബഹ്റൈൻ കുടുംബസംഗമവും ഒന്നാം വാർഷികവും നടത്തി
- കൂച്ച് ബെഹാര്‍ ട്രോഫി: കേരളത്തെ അഹമ്മദ് ഇമ്രാന് നയിക്കും