
പ്രത്യേക ലേഖകന്‍
കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തുടക്കത്തില്‍ തന്നെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രാവില 10.18 വരെ 20.20 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്.
രാവിലെ എഴുമണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, നടന് മോഹന്‍ലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2,500 പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.


