പത്തനംതിട്ട: അടൂരിലെ പോലീസ് ക്വാര്ട്ടേഴ്സില് രണ്ട് പോലീസുകാര് തമ്മില് വാക്കേറ്റവും കയ്യാങ്കളിയും. ക്വാര്ട്ടേഴ്സിലെ താമസക്കാരനായ പോലീസുകാരില് ഒരാള് വനിതാസുഹൃത്തുമായി ക്വാര്ട്ടേഴ്സില് എത്തിയത് മറ്റൊരാള് ചോദ്യംചെയ്തതാണ് പ്രശ്നങ്ങള്ക്ക് കാരണം. കഴിഞ്ഞ തിരുവോണദിവസം രാവിലെയാണ് സംഭവം. പോലീസുകാരില് ഒരാള് വനിതാ സുഹൃത്തിനെ കൂട്ടി ക്വാര്ട്ടേഴ്സില് എത്തിയത് തൊട്ടടുത്ത ക്വാര്ട്ടേഴ്സിലെ താമസക്കാരന് ചോദ്യംചെയ്യുകയായിരുന്നു. തുടര്ന്ന് ഇരുവരും തമ്മില് വാക്കേറ്റമുണ്ടായി. കയ്യാങ്കളിയിലേക്കും കാര്യങ്ങളെത്തി. ക്വാര്ട്ടേഴ്സിലെ മറ്റു താമസക്കാര് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇതിനിടെ വനിതാ സുഹൃത്ത് സ്ഥലംവിടുകയും ചെയ്തു. വനിതാസുഹൃത്തുമായി ക്വാര്ട്ടേഴ്സില് എത്തിയ പോലീസുകാരന്റെ കുടുംബം അവധിയായതിനാല് ഉത്രാടദിവസം ഉച്ചയ്ക്ക് തന്നെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല് തിരുവോണ ദിവസവും ഡ്യൂട്ടിയുള്ളതിനാല് പോലീസുകാരന് ക്വാര്ട്ടേഴ്സില് തുടരുകയായിരുന്നു. തമ്മിലടിച്ച രണ്ട് പോലീസുകാരും ഒരേ ക്വാര്ട്ടേഴ്സില് താമസിക്കുന്നവരാണെങ്കിലും ജില്ലയിലെ വ്യത്യസ്ത പോലീസ് സ്റ്റേഷനില് ജോലി ചെയ്യുന്നവരാണ്. ക്വാര്ട്ടേഴ്സിലെ തമ്മിലടിയില് ആഭ്യന്തരഅന്വേഷണം നടന്നേക്കുമെന്നാണ് വിവരം.
Trending
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള് കൂടി പഠനം നിര്ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു


