തൃശൂർ: തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപന തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പൊലീസ് അരി വിതരണം തടഞ്ഞത്. ഈ വരുന്ന വ്യാഴാഴ്ചയാണ് ഏഴാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് പൊലീസ് പറഞ്ഞു. ഭാരത് അരിയെച്ചൊല്ലി തൃശൂരിൽ രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് അരി വിൽപന പൊലീസ് തടഞ്ഞത്. സംഭവത്തിൽ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 രൂപ നിരക്കിലാണ് ഭാരത് ബ്രാൻഡഡ് അരിവിൽപന നടത്തുന്നത്. സംസ്ഥാനതല വിതരണം കഴിഞ്ഞ മാസം ഏഴിന് തൃശൂരിൽ നടന്നിരുന്നു. ദേശീയതലത്തിലെ ഉദ്ഘാടനം അന്ന് ഡൽഹിയിലും നടന്നു. എല്ലാ വിഭാഗക്കാർക്കും 29 രൂപ നിരക്കിലാണ് അരി വിതരണം ചെയ്യുന്നത്. ഇതിന് പിന്നാലെ ഇത് രാഷ്ട്രീയ ചർച്ചയായി. പൊതുവിതരണ സംവിധാനത്തെ അട്ടിമറിച്ച് അരിവിതരണം നടത്തുന്നത് വോട്ട് ലക്ഷ്യമിട്ടാണെന്നാണ് സിപിഎം ആരോപിക്കുന്നത്.
Trending
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്
- മന്ത്രി സജി ചെറിയാന് തിരിച്ചടി; വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി