
മനാമ: ബഹ്റൈന്റെ ദേശീയാഘോഷങ്ങളോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം കാപ്പിറ്റല്‍ ഗവര്‍ണറേറ്റിലെ ബാബ് അല്‍ ബഹ്റൈനില്‍ ബഹ്റൈന്‍ പോലീസ് പരേഡ് സംഘടിപ്പിച്ചു.
കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഇസ ഹസ്സന് അല്‍ ഖത്താന്‍ പരിപാടിയില്‍ പങ്കെടുത്തു. പരേഡ് വീക്ഷിക്കാന്‍ വന്‍ ജനക്കൂട്ടമെത്തി.
പ്രൊഫഷണലിസം, പ്രവര്‍ത്തന സന്നദ്ധത എന്നിവ പ്രകടമാക്കുന്ന ഒരു വിശിഷ്ട പോലീസ് പരേഡും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ബഹ്റൈന്റെ സാംസ്കാരിക സ്വത്വം പ്രതിഫലിപ്പിക്കുന്ന ദേശീയ സംഗീതം പോലീസ് ബാന്‍ഡ് അവതരിപ്പിച്ചു.


