
മനാമ: ബഹ്റൈനില്‍ കടലില്‍ മുങ്ങിപ്പോയ മൂന്നു വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി പ്രഥമശുശ്രൂഷ നല്‍കിയതിനു ശേഷം ആശുപത്രിയിലെത്തിച്ച പോലീസ് ഉദ്യോഗസ്ഥരായ മുഹമ്മദ് മജീദിനെയും ബിലാല്‍ അക്ബറിനെയും പോലീസ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസ്സന് ആദരിച്ചു.
പോലീസ് ഉദ്യോഗസ്ഥരുടെ വേഗത്തിലുള്ള പ്രതികരണത്തിനും ഉയര്‍ന്ന നിലവാരത്തിലുള്ള പ്രൊഫഷണലിസത്തിനും പോലീസ് മേധാവി അവരെ അഭിനന്ദിച്ചു. അവരുടെ പ്രവര്‍ത്തനം പോലീസ് ഉദ്യോഗസ്ഥരുടെ മൂല്യങ്ങളെയും അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ സന്നദ്ധതയും കാര്യക്ഷമതയും പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെയും ജനങ്ങളെയും സേവിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം തുടര്‍ന്നും വിജയം ആശംസിച്ചു.


