കുളത്തൂപ്പുഴ: ജോലിക്കായെത്തിയ വീട്ടിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. പാങ്ങോട് മൈലമൂട് സ്വദേശി മുഹമ്മദ് ഷിയാസ് (33) ആണ് പ്രതി.
ദിവസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ ജോലിക്കെത്തിയ മുഹമ്മദ് ഷിയാസ് ആദ്യം സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് മറ്റാരും വീട്ടിലില്ലെന്നു ഉറപ്പുവരുത്തിക്കഴിഞ്ഞ് 45 വയസ്സുള്ള വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു.
ഇതിനെ തുടര്‍ന്ന് ഇവര്‍ വനിതാ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. വനിതാസെല്‍ കുളത്തൂപ്പുഴ പോലീസിന് കൈമാറിയ പരാതിയുടെ അന്വേഷണത്തിലാണ് പാങ്ങോട് നിന്ന് പ്രതി കഴിഞ്ഞ ദിവസം പിടിയിലായത്.