കൊച്ചി: എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ നടത്തിയ നാമജപ യാത്രയ്ക്ക് എതിരായ പൊലീസ് കേസിൽ ഹൈക്കോടതി സ്റ്റേ. നാല് ആഴ്ചത്തേക്കാണ് സ്റ്റേ നൽകിയത്. മിത്ത് പരാമർശത്തിൽ സ്പീക്കർ എ എന് ഷംസീറിനെതിരെയാണ് എൻഎസ്എസ് തിരുവനന്തപുരത്ത് നാമജപയാത്ര നടത്തിയത്. തിരുവനന്തപുരം പാളയം ഗണപതിക്ഷേത്രം മുതൽ പഴവങ്ങാടിവരെ നടത്തിയ യാത്രക്കെതിരെ കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. പൊലീസ് മുന്നറിയിപ്പ് അവഗണിച്ച് അന്യായമായി സംഘടിച്ചതിനും ഗതാഗതതടസം ഉണ്ടാക്കിയതിനുമാണ് കേസ്. യാത്രയ്ക്ക് നേതൃത്വം നൽകിയ എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറാണ് ഒന്നാം പ്രതി. കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കുമെതിരേയും കേസെടുത്തിരുന്നു. അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിച്ചു, കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും തടസമുണ്ടാക്കി, പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടും രാത്രി വരെ തുടർന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് ആരോപിച്ചത്. കലാപമുണ്ടാക്കാൻ ശ്രമം, പൊതുവഴി തടസപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ, ശബ്ദ ശല്യമുണ്ടാക്കൽ തുടങ്ങിയവയാണ് എൻഎസ് എസ് പ്രവർത്തകർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. ഇതിനെതിരെയാണ് എൻഎസ്എസ് ഹൈക്കോടതിയെ സമീപിച്ചത്. എൻഎസ്എസ് നൽകിയ ഹർജിയിൽ നേരത്തേ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി