കണ്ണൂർ: മദ്യപിച്ച് റോഡെന്ന് കരുതി അടുത്തുള്ള റെയിൽവെ ട്രാക്കിലൂടെ കാറോടിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. അഞ്ചരക്കണ്ടി സ്വദേശി ജയപ്രകാശിനെയാണ് കണ്ണൂർ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ആൾട്ടോ കാറിൽ താഴെചൊവ്വ റെയിൽവെ ഗേറ്റിന് സമീപമാണ് ഇയാൾ പാളത്തിൽ കയറിയത്. 15 മീറ്ററോളം ഓടിയ കാർ വൈകാതെ പാളത്തിൽ കുടുങ്ങി ഓഫായി. ഇതിനിടെ ഓടിയെത്തിയ ഗേറ്റ് കീപ്പർ സംഭവം പൊലീസിലറിയിച്ചു. പൊലീസ് സ്ഥലത്തെത്തി വാഹനം ട്രാക്കിൽ നിന്ന് മാറ്റിയ ശേഷം ജയപ്രകാശിനെ അറസ്റ്റ് ചെയ്തു. റെയിൽവെ ആക്ട് അനുസരിച്ചും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. ജയപ്രകാശിനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. പിന്നീട് ജാമ്യത്തിൽ വിട്ടു. എന്നാൽ കാർ വിട്ടുകൊടുത്തിട്ടില്ല. വാഹനം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Trending
- ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ: ക്യു.എസ്. റിപ്പോർട്ട് പുറത്തിറക്കി
- പ്രശസ്ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
- ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് ആർ.എച്ച്.എഫും അർമാഡ ഗ്രൂപ്പും തുടക്കം കുറിച്ചു
- ബഹ്റൈനും സൗദി അറേബ്യയും ഗതാഗത സഹകരണം ചർച്ച ചെയ്തു
- പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ; വ്യാഴാഴ്ച മുതൽ നിരാഹാര സമരം
- ആനയെഴുന്നള്ളിപ്പ് സംസ്കാരത്തിന്റെ ഭാഗം; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ബഹ്റൈനിൽ കാർ സൈക്കിളിൽ ഇടിച്ച് മലയാളി വിദ്യാർഥി മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- വണ്ടിപ്പെരിയാറിൽ മയക്കുവെടിവെച്ച കടുവ ചത്തു