
മനാമ: ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ റോയല്‍ പോലീസ് അക്കാദമി സംഘടിപ്പിച്ചുവരുന്ന പരിശീലന കോഴ്സുകളുടെ ത്രൈമാസ ബിരുദദാന ചടങ്ങ് നടത്തി.
പരിപാടിയില്‍ പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചീഫ് മേജര്‍ ജനറല്‍ ഡോ. ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ഈ കോഴ്സുകള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വികസന നയത്തിന്റെ ഭാഗണെന്നും വിപുലമായ പാഠ്യപദ്ധതികളിലൂടെയും ആധുനിക പരിശീലന രീതികളിലൂടെയും കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നൂതന രീതികളും വിലയിരുത്തലുകളും ഉപയോഗിച്ച് പരിശീലന ആവശ്യങ്ങള്‍ തിരിച്ചറിയുന്നതിനും സംയോജിത പരിശീലന സംവിധാനം വികസിപ്പിക്കുന്നതിനും അക്കാദമി സുരക്ഷാ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്ന് അക്കാദമി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഫവാസ് അല്‍ ഹസ്സന് പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് വിതരണത്തോടെ പരിപാടി അവസാനിച്ചു.
