
മനാമ: ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലെ ഹാര്‍ബര്‍ ഗേറ്റില്‍ ബഹ്റൈന്‍ റൈറ്റേഴ്സ് സര്‍ക്കിള്‍ സംഘടിപ്പിച്ച വാര്‍ഷിക കവിതാ- കലാ പ്രദര്‍ശനം നിരവധി ആളുകളെ ആകര്‍ഷിക്കുന്നു.
40ലധികം കവികളുടെയും കലാപ്രവര്‍ത്തകരുടെയും സൃഷ്ടികള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 2018ന് ശേഷം ബഹ്റൈനില്‍ നടക്കുന്ന ഏറ്റവും വലിയ സര്‍ഗാത്മക പ്രദര്‍ശനമാണിത്.
കഴിഞ്ഞ ശനിയാഴ്ച വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപ്രകടനങ്ങളോടെ തുടക്കം കുറിച്ച പ്രദര്‍ശനം വ്യാഴാഴ്ച സമാപിക്കും.
