കോഴിക്കോട്: അഷ്റഫ് പി ഏകരൂൽ സംവിധാനം നിർവഹിക്കുന്ന ചിത്രം ‘പൊടിമീശക്കാലം’ റിലീസിനൊരുങ്ങുന്നു.
കോമഡി ഉത്സവത്തിലൂടെ ശ്രദ്ധേയനായ ഹസീബ് പൂനൂർ ആണ് ചിത്രത്തിലെ നായകൻ. യൂട്യൂബ് റിലീസിനു മുന്നോടിയായി ഏകരൂൽ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 29 ചിത്രം പ്രദർശിപ്പിക്കും.
കോവിഡ് പ്രോട്ടോകോളുകൾ പാലിച്ചുകൊണ്ട് രാവിലെ 9.30 മുതൽ 5 ഷോകൾ ആയിട്ടാണ് പ്രദർശനം നടക്കുന്നത്. ഷോ ടൈംസ് : 9.30am, 12.30pm, 3pm, 5pm, 7.30pm.
