
പത്തനംതിട്ട: ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ ബന്ധു അറസ്റ്റിൽ. 12 വർഷം മുൻപ് അച്ഛൻ മരിച്ച പെൺകുട്ടിയെ അമ്മയും ഉപേക്ഷിച്ചിരുന്നു. ഇതോടെ ബന്ധുവീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. ഇവിടെ വെച്ചാണ് ബന്ധു പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡനവിവാരം പെൺകുട്ടി അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപിക നൽകിയ പരാതിയിലാണ് കോന്നി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


