ഡാളസ് :പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൻ മുഖ്യമന്ത്രിയുടെ വിദ്യാ കിരൺ പദ്ധതിയിൽപ്പെടുത്തി നൽകുന്ന മൊബൈൽ ഫോണിൻറെ പാലക്കാട് ജില്ലാ തല വിതരണ ഉദ്ഘാടനം അമേരിക്ക റീജിയൻ പി എം എഫ് പ്രസിഡന്റ് പ്രൊ ഫസ്സർ ജോയ് പല്ലാട്ട് മഠം നിർവ്വഹിച്ചു .
ഒക്ടോബര് 20 നു പി എം ഫ് ഗ്ലോബൽ കോ-ഓർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രവാസി മലയാളി ഫെഡറേഷൻ നോർത്ത് അമേരിക്ക റീജിയൻ പ്രസിഡൻറ് പ്രൊഫസർ ജോയ് പല്ലാട്ട് മഠം, പി ജയനു മൊബൈൽ ഫോൺ നൽകിക്കൊണ്ട് നിർവഹിച്ചു..
കേരളത്തിൽ സന്ദർശനത്തിനു അമേരിക്കയിൽ നിന്നും എത്തിച്ചേർന്ന ശ്രീ ജോയ് പല്ലാട്ട് മഠം അമേരിക്കയിൽ അറിയപെടുന്ന ശാസ്ത്ര അധ്യാപകനും, ഗവേഷകനും എഴുത്തുകാരനുമാണ് വിദേശരാജ്യങ്ങളിൽ താമസിക്കുന്ന മലയാളി കുട്ടികൾക്ക് വേണ്ടി പ്രവാസി ശ്രേഷ്ഠ മലയാളം സമഗ്ര ഭാഷാ പഠനം ഒന്നും രണ്ടും വാല്യങ്ങൾ ഉൾപ്പെടുന്ന രണ്ടു പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.
മലയാളഭാഷയെ ശരിക്ക് അറിയുവാനും മനസ്സിലാക്കുവാനും പഠിക്കുവാനും സാധിക്കാതെ പോകുന്ന പ്രവാസികളായ മലയാളി കുട്ടികൾക്ക് വേണ്ടിയിട്ടാണ് ഈ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചത് .ഈ പുസ്തകങ്ങളുടെ ഒരു പ്രതി NRK വേണ്ടി ശ്രീ ജോസ് മാത്യു പനച്ചിക്കൽ ഏറ്റുവാങ്ങി. നോർത്ത് അമേരിക്ക റീജിയൻ കോർഡിനേറ്ററും മാധ്യമ പ്രവർത്തകനുമായ ഷാജി രാമപുരം ഉത്ഘാടന ചടങ്ങുകൾക്കു ആശംസ അറിയിച്ചുള്ള സന്ദേശം അയച്ചു .ചടങ്ങിൽ കേരള സ്റ്റേറ്റ് കോർഡിനേറ്റർ ബിജു കെ തോമസ്, പ്രസിഡൻറ് ബേബി മാത്യു, സെക്രട്ടറി ജശിൻ പാലത്തിങ്ങൽ, വിപിൻ, തുടങ്ങിയവർ ആശംസകൾ അറിയിക്കുകയും പിഎം മാത്യു നന്ദി പറയുകയും ചെയ്തു. ചടങ്ങിനുശേഷം സ്നേഹ നിർഭരമായ സൽക്കാരത്തിൽ പങ്ക് ചേർന്നതിനുശേഷമാണ് ചടങ്ങുകൾ പര്യവസാനിച്ചത്.