ഗുസ്തിയിൽ സ്വർണ മെഡൽ നേടാൻ കഴിയാത്തതിൽ നിരാശ പ്രകടിപ്പിച്ച് രാജ്യത്തോട് ക്ഷമ ചോദിച്ച വെങ്കല മെഡൽ ജേതാവ് പൂജ ഗെഹ്ലോട്ടിന് പ്രചോദനാത്മകമായ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പൂജയ്ക്ക് സന്ദേശം അയച്ചത്.
വേദിയിൽ ദേശീയ ഗാനം കേൾപ്പിക്കാൻ സാധിക്കാത്തതിൽ രാജ്യത്തോട് മാപ്പ് ചോദിക്കുന്നതായി പൂജ ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട്, അവ തിരുത്തി മുന്നോട്ട് പോകുമെന്നും പൂജ പറഞ്ഞിരുന്നു
ക്ഷമാപണമല്ല, ആഘോഷമാണ് വേണ്ടതെന്നും പൂജയുടെ വെങ്കലം രാജ്യത്തിന് പ്രചോദനമാണെന്നും വലിയ നേട്ടം കാത്തിരിക്കുന്നുണ്ടെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.