ന്യൂഡൽഹി: മനാലിയെ ലാഹോൾ-സ്പിതി താഴ്വരയുമായി ബന്ധിപ്പിക്കുന്നതും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ ലേയിലേക്ക് യാത്രാ സമയം അഞ്ച് മണിക്കൂർ വരെ കുറയ്ക്കുന്നതുമായ ഹിമാചൽ പ്രദേശിലെ തന്ത്രപ്രധാനമായ അടൽ തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ, ഹിമാചൽ മുഖ്യമന്ത്രി ജയറാം താക്കൂർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഈ നിമിഷത്തെ ഒരു ചരിത്ര ദിനം എന്നും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്നം സാക്ഷാത്കരിച്ച ദിനം എന്നും വിശേഷിപ്പിച്ച തുരങ്കത്തിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത് – തുരങ്കം ഇന്ത്യയുടെ അതിർത്തിയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിലുള്ള തുരങ്കം 3200 കോടി രൂപാ ചെലവിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 9.02 കിലോമീറ്ററാണ് ടണലിന്റെ നീളം. ഏത് കാലാവസ്ഥയിലും പ്രതിദിനം 3000 കാറുകൾക്കും 1,500 ട്രക്കുകൾക്കും ടണലിലൂടെ കടന്നു പോകാൻ കഴിയും. പരമാവധി 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. മനാലിയിൽ നിന്ന് 25 കിലോമീറ്റർ അകലെയും 3,060 മീറ്റർ ഉയരത്തിലും തുരങ്കത്തിന്റെ സൗത്ത് പോർട്ടൽ (എസ്പി) സ്ഥിതിചെയ്യുന്നു. 3,071 മീറ്റർ ഉയരത്തിൽ ലാഹോൾ താഴ്വരയിലെ ടെലിംഗ് ഗ്രാമത്തിനടുത്താണ് നോർത്ത് പോർട്ടൽ (എൻപി) സ്ഥിതി ചെയ്യുന്നത്.
ഹിമാചലിലെ റോഹ്താങ് ചുരത്തിന് താഴെ തന്ത്രപരമായ തുരങ്കം നിർമ്മിക്കാനുള്ള തീരുമാനം 2000 ജൂൺ 3 ന് അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് എടുത്തിരുന്നത്. സൗത്ത് പോർട്ടലിലേക്കുള്ള പ്രവേശന റോഡിന് 2002 മെയ് 26 നാണ് തറക്കല്ലിട്ടത്. മുൻ പ്രധാനമന്ത്രി നൽകിയ സംഭാവനകളെ മാനിച്ച് റോഹ്താങ് ടണലിനെ അടൽ ടണൽ എന്ന് നാമകരണം ചെയ്യാൻ കേന്ദ്ര മന്ത്രിസഭ 2019 ൽ തീരുമാനിച്ചു.