ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നിലെ അശോകസ്തംഭം പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തു. വെങ്കലം കൊണ്ടുനിര്‍മ്മിച്ച അശോകസ്തംഭത്തിന് 6. 5 മീറ്റര്‍ നീളവും 9,500 കിലോ ഭാരവുമുണ്ട്.
അനാച്ഛാദനത്തിനിടെ പ്രധാനമന്ത്രി പാര്‍ലമെന്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമായി സംവദിക്കുകയും ചെയ്തു. അനാച്ഛാദന ചടങ്ങിന് മുന്‍പായി പൂജയും നടന്നു. പ്രതിമ ഇവിടെ സ്ഥാപിക്കുന്നതിന് മുമ്പ് സ്കെച്ചിംഗ്, ഫാബ്രിക്കേഷൻ, പോളിഷിംഗ് എന്നിവ ഉൾപ്പെടെ എട്ട് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജ്യസഭ ഡെപ്യൂട്ടി സ്പീക്കര്‍ ഹരിവാന്‍ഷ് സിങ്, കേന്ദ്രമന്ത്രിമാരായ പ്രഹ്ളാദ് ജോഷി, ഹര്‍ദീപ് സിങ് പുരി എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.