ന്യൂഡൽഹി: പിഎം കെയേഴ്സ് ഫണ്ടിലെ തുക ദേശീയ ദുരന്ത നിവാരണ നിധിയിലേക്കു( എൻഡിആർഎഫ്) മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ ആണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്.എൻഡിആർഎഫിലേക്ക് വ്യക്തികൾക്ക് എപ്പോഴും സംഭാവന നൽകാനാകുമെന്ന് ജസ്റ്റീസ് അശോക് ഭൂഷന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി. എൻഡിആർഎഫിലേക്ക് സംഭാവന നൽകുന്നതിന് ദുരന്തനിവാരണ നിയമം തടസമാകില്ലെന്ന് കോടതി പറഞ്ഞു.കോവിഡ് പോലെയുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായുള്ള പണം കണ്ടെത്തുന്നതിന് കേന്ദ്ര സർക്കാർ മാർച്ച് 28ന് രൂപീകരിച്ചതാണ് പിഎം കെയേഴ്സ് ഫണ്ട്. പ്രധാനമന്ത്രിയാണ് ഫണ്ടിന്റെ എക്സ് ഒഫീഷ്യോ ചെയർമാൻ. പ്രതിരോധ, ആഭ്യന്തര, ധനമന്ത്രിമാരാണ് എക്സ് ഒഫിഷ്യോ ട്രസ്റ്റിമാർ.ജസ്റ്റീസുമാരായ അശോക് ഭൂഷന്, ആര്. സുബാഷ് റെഡ്ഡി, എം.ആര്. ഷാ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹര്‍ജി പരിഗണിച്ചത്.
https://chat.whatsapp.com/H0VIlrCAjEWKuCOnbcTu5P