തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനക്രമം പുനഃക്രമീകരിച്ചു. ട്രയൽ അലോട്ട്മെന്റ് വ്യാഴാഴ്ച നടക്കും. ആദ്യ അഡ്മിഷൻ ലിസ്റ്റ് ഓഗസ്റ്റ് മൂന്നിന് പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്നത് പൂർത്തിയായി. ഓഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കും.
അപേക്ഷയ്ക്കുള്ള സമയം ഹൈക്കോടതി നീട്ടിയതിനെ തുടർന്നാണ് പുനഃക്രമീകരണം നടത്തിയത്. സിബിഎസ്ഇ പത്താം ക്ലാസ് ഫലം പുറത്തുവിടാത്തതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിലായിരുന്നു കോടതി സമയം നീട്ടിനൽകിയത്.