
മനാമ: പരിസ്ഥിതി സംരക്ഷണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈനില്‍ 57 മൈക്രോണില്‍ കുറഞ്ഞ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിച്ചു.
2060ഓടെ രാജ്യം കാര്‍ബണ്‍ ന്യൂട്രാലിറ്റി കൈവരിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കത്തില്‍ ഒരു പ്രധാന ചുവടുവെപ്പാണിതെന്ന് വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പറഞ്ഞു. നിലവില്‍ സ്റ്റോക്കുള്ളവ വിറ്റഴിച്ചും ഉപയോഗിച്ചും തീര്‍ക്കാന്‍ ആറു മാസം കാലാവധി അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്തെ കാരിബാഗ് ഉല്പാദകര് 57 മൈക്രോണിന് താഴെയുള്ള കാരിബാഗ് ഉല്പാദനത്തിലേക്ക് മാറണമെന്നും മന്ത്രി പറഞ്ഞു.


