ചെന്നൈ: കൊറോണ ബാധിച്ചു ചികിത്സയിലുള്ള ഗായകന് എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. രക്തത്തിലെ ഓക്സിജന്റെ അളവ് ഉയര്‍ന്നതു ശുഭ സൂചനയാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊറോണയെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ആന്റിബോഡി കുത്തിവച്ചു നടത്തുന്ന പ്ലാസ്മ ചികിത്സയാണിപ്പോള്‍ അദ്ദേഹത്തിന് നല്‍കുന്നത്. തമിഴ്നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്കര്‍ എസ്പിബിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കമല്‍ ഹാസന്, ഖുശ്ബു തുടങ്ങി സിനിമാ, രാഷ്ട്രീയ, സംഗീത മേഖലകളിലെ പ്രമുഖര്‍ അദ്ദേഹത്തിന് രോഗമുക്തി നേര്‍ന്നു രംഗത്തെത്തിയിരുന്നു.
https://chat.whatsapp.com/InpYc1Gx7ptChSzkYPrqpE
.