ന്യൂഡൽഹി: വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി പി കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചു. ലോക്സഭാ സ്പീക്കർ ഓംബിർലയുടെ ചേംബറിലെത്തി കുഞ്ഞാലിക്കുട്ടി രാജിക്കത്ത് കൈമാറി. മുസ്ലീം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ, പി വി അബ്ദുൾ വഹാബ് എംപി, നവാസ്കനി എംപി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്ലീം ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് രാജിവെയ്ക്കാൻ നിർദ്ദേശം നൽകിയതെന്ന് മുസ്ലീംലീഗ് നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.


