കോയമ്പത്തൂര്‍: തമിഴ്നാട്ടിലെ അറിയപ്പെടുന്ന നാടക സംവിധായകനും പ്രൊഫസറുമായ പീതാമ്പര്‍ലാല്‍ (80) കൊവിഡ് ബാധിച്ച് മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പാ എന്ന് അറിയപ്പെട്ട അദ്ദേഹം ഏകദേശം 100 നാടകങ്ങള്‍ സംവിധാനം ചെയ്തു. തമിഴ്നാട് ക്രിസ്റ്റന്‍ കോളേജില്‍ 30 വര്‍ഷത്തോളം ഇംഗ്ലീഷ് അദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. പാകിസ്ഥാനിലെ സിന്ദ് പ്രവിശ്യയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം കോയമ്പത്തൂരിലേക്ക് കുടിയേറിയവരാണ്. അവിവാഹിതനാണ് പീതാമ്പര്‍ലാല്‍.
റിപ്പോർട്ട്: കൃഷ്ണ പ്രസാദ്
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X