പാലക്കാട്: വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ രേഖകൾ ഇല്ലാത്ത ഇരപത്തിനാല് ലക്ഷത്തിലേറെ രൂപ പിടികൂടി. ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ വാളയാർ ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് പണവുമായി എറണാകുളം സ്വദേശിയായ 58 കാരൻ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തും സംഘവും ചേർന്ന് നടത്തിയ വാഹന പരിശോധനക്കിടെ കെ എസ് ആർ ടി സി ബസിൽ നിന്നാണ് എറണാകുളം പെരുമ്പാവൂർ താലൂക്കിൽ പെരുമ്പാവൂർ വില്ലേജിലെ യശ്വന്ത് യാംഗർ ആണ് കുടുങ്ങിയത്.ഇയാൾ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന ഇരുപത്തിനാല് ലക്ഷത്തി എഴുപത്തി എട്ടായിരത്തി അഞ്ഞുറു രൂപ (2478500/-) യാണ് കണ്ടെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. പ്രതിയെയും കണ്ടെടുത്ത പണവും തുടർ നടപടികൾക്കായി വാളയാർ പൊലീസിന് കൈമാറിയെന്നും എക്സൈസ് സംഘം അറിയിച്ചു. എക്സൈസ് ഇൻസ്പെക്ടർ കെ നിഷാന്തിനൊപ്പം പ്രിവന്റീവ് ഓഫീസർമാരായ ഷാനവാസ് പി എം, അർജുനൻ ടി ആർ, സിവിൽ |എക്സൈസ് ഓഫീസർമാരായ നാസർ യു, വിവേക് എൻ എസ്, ശരവണൻ പി, സുനിൽ ബി എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Trending
- സല്ലാഖ് ഹൈവേയില്‍നിന്ന് വലത്തോടുള്ള പാത വെള്ളിയാഴ്ച മുതല്‍ അടച്ചിടും
- ബിസിനസ് ടൂറിസം: ബി.ടി.ഇ.എ. ശില്പശാലകള്ക്ക് തുടക്കമായി
- ‘സൂക്ഷിച്ച് നടന്നാൽ മതി, മൂക്കിന്റെ പാലമേ ഇപ്പോൾ പോയുള്ളൂ…’; ഷാഫിക്കെതിരെ ഇപി ജയരാജന്റെ ഭീഷണി പ്രസംഗം
- മുഖ്യമന്ത്രിയുടെ ബഹ്റൈൻ സന്ദർശനം തെരഞ്ഞെടുപ്പ് പ്രചരണം, ഐ.വൈ.സി.സി, ബഹ്റൈൻ ബഹിഷ്കരിക്കും.
- ഐ.വൈ.സി.സി ബഹ്റൈൻ കുടുംബസംഗമം; സംഘടിപ്പിച്ചു.
- മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ്, നടപടി സർക്കാരിൻ്റെ ഹർജിയിൽ
- രണ്ടു പേരുടെ അപകടമരണം: ബസ് ഡ്രൈവര്‍ക്ക് രണ്ടു വര്‍ഷം തടവ്
- ബഹ്റൈന്‍ നാഷണല്‍ ഗാര്‍ഡ് സൈബര്‍ സുരക്ഷാ പരിശീലനം നടത്തി



