കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിൽ മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ‘വേസ്റ്റ്’ ആണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. വിദേശത്ത് പോയി മാലിന്യസംസ്കരണ സംവിധാനങ്ങളെക്കുറിച്ച് പഠിച്ച പിണറായി തീപിടിത്തമുണ്ടായ ബ്രഹ്മപുരം സന്ദർശിക്കാനോ ജനങ്ങളോട് പ്രതികരിക്കാനോ തയ്യാറായില്ല.
ബ്രഹ്മപുരം സന്ദർശിച്ച ശേഷം തീപിടുത്തത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി ഒരു വേസ്റ്റായി മാറുകയാണ്. ഒന്നിനോടും പ്രതികരിക്കാത്ത, ഒന്നിനും ഉത്തരം കാണാത്ത, ഒന്നിലും തീരുമാനമെടുക്കാത്ത കേരളത്തിലെ ദുർബലനായ മുഖ്യമന്ത്രിയായി പിണറായി വിജയൻ വേസ്റ്റിന്റെ കൂട്ടത്തിലേക്ക് കടന്നുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.