തിരുവനന്തപുരം: മാസ്ക്ക് ധരിക്കാന്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കാമ്പയിന് സംസ്ഥാനത്ത് ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ്ക്ക് പൊതുവേ ആളുകള്‍ ധരിക്കുന്നുണ്ടെങ്കിലും മാസ്ക്ക് ധരിക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്.
അതിനാല്‍ മാസ്ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.