
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ഡോക്യുമെന്ററി വരുന്നു. സെക്രട്ടറിയേറ്രിലെ സിപിഎം അനുകൂല ജീവനക്കാരുടെ സംഘടനയാണ് ‘പിണറായി ദ ലെജൻഡ്’ എന്ന പേരിൽ ഡോക്യുമെന്ററി നിർമ്മിക്കുന്നതെന്നാണ് വിവരം. സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യൂമെന്ററി പ്രദർശിപ്പിക്കും.
പതിനഞ്ച് ലക്ഷം രൂപയാണ് ചെലവെന്നാണ് റിപ്പോർട്ട്. നേമം സ്വദേശിയാണ് ഡോക്യുമെന്ററിയുടെ സംവിധായകൻ. നേതാവിന്റെ ജീവചരിത്രവും ഭരണനേട്ടങ്ങളും നേതൃപാടവും ഉൾക്കൊള്ളുന്നതാണ് പ്രമേയം. തുടർഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന പിണറായിക്കുള്ള സമ്മാനമായാണ് സിപിഎം അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷൻ ഡോക്യുമെന്ററി ഒരുക്കുന്നത്. നേരത്തെ അസോസിയേഷൻ സുവർണജൂബിലി മന്ദിര ഉദ്ഘാടനത്തിന് പിണറായി എത്തുമ്പോൾ പാടാൻ തയ്യാറാക്കിയ വാഴ്ത്ത് പാട്ട് ഏറെ വിവാദമായിരുന്നു. പിന്നാലെയാണ് ഇപ്പോൾ ഡോക്യുമെന്ററി നിർമ്മിക്കുന്നത്.
