
മനാമ: ബഹ്റൈനില്‍ കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ 4,633 ദിനാറിന്റെ തട്ടിപ്പ് നടത്തിയ കേസില്‍ ഫിലിപ്പീനി യുവതിക്ക് ലോവര്‍ ക്രിമിനല്‍ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു.
കൂടാതെ തട്ടിപ്പ് വഴി നേടിയ തുക തിരിച്ചടയ്ക്കാനും ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
കമ്പനിയില്‍ മാനേജരായിരുന്ന യുവതി കമ്പനിയുടെ അക്കൗണ്ടിലെ പണം മറ്റു ജീവനക്കാരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് മണി ട്രാന്‍സ്ഫര്‍ ആപ്പ് വഴി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയുമായിരുന്നു. തട്ടിപ്പ് കണ്ടെത്തിയ സ്ഥാപന ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.
യുവതിയെ തട്ടിപ്പിന് സഹായിച്ചെന്ന ആരോപണത്തിന്റെ പേരില്‍ കേസില്‍ രണ്ടാം പ്രതിയാക്കിയ സഹപ്രവര്‍ത്തകനായ ഈജിപ്ഷ്യന്‍ പൗരനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടു.


