ന്യൂയോർക്ക് : അമേരിക്കയിൽ ഫൈസർ കൊറോണ വാക്സിൻ കുത്തിവെയ്പ് ആരംഭിച്ചു. ന്യൂയോർക്കിലെ നഴ്സിന് വാക്സിന്റെ ആദ്യ ഡോസ് നൽകി. ലോംങ് ഐലന്റ് ജ്യൂയിഷ് മെഡിക്കൽ സെന്ററിലെ ക്രിറ്റിക്കൽ കെയർ നഴ്സായ സാന്ദ്ര ലിൻഡ്സായ് ആണ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.
മറ്റ് വാക്സിനുകൾ സ്വീകരിക്കുന്നത് പോലെയാണ് കൊറോണ വാക്സിൻ സ്വീകരിക്കുമ്പോഴും അനുഭവപ്പെട്ടതെന്നും, വളരെ സന്തോഷവും, ആശ്വാസവും തോന്നുന്നതായും, ചരിത്രത്തിലെ ഏറ്റവും കാഠിന്യം നിറഞ്ഞ സമയത്തിന്റെ അന്ത്യമാണ് ആരംഭിച്ചത്. ഏറെ സുരക്ഷിതമായ ഫൈസർ വാക്സിൻ സ്വീകരിക്കാൻ എല്ലാവരും ആത്മവിശ്വാസത്തോടെ മുന്നോട്ടുവരാൻ ആവശ്യപ്പെടുകയാണെന്നും ലിൻഡ്സായ് അഭിപ്രായപ്പെട്ടു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കൊറോണ വാക്സിന്റെ ആദ്യ ഡോസ് കുത്തിവെച്ചതിന് പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്ത് എത്തി. ആദ്യമായി വാക്സിൻ നൽകിയിരിക്കുന്നു. അമേരിക്കയ്ക്കും, ലോകത്തിനും അഭിനന്ദനങ്ങളെന്നും ഡൊണാൾഡ് ട്രംപ് ട്വിറ്ററിൽ കുറിച്ചു. ഫൈസറും, ബയോൺടെക്കും സംയുക്തമായാണ് ഫൈസർ വാക്സിൻ നിർമ്മിച്ചത്.