കോഴിക്കോട്: കസ്തൂരിരംഗൻ – ഇഎസ്ഐ വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കണമെന്നും പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കാൻ 6 വരെ അവസരം നൽകണമെന്നും ആവശ്യപ്പെട്ട് സ്വതന്ത്ര കർഷകരുടെ സംഘടനയായ കിഫ ലീഗൽ സെൽ ഹൈക്കോടതിയിൽ ഹർജി നൽകി.
ബഫർ സോൺ വിജ്ഞാപനത്തിന്റെ മലയാള പരിഭാഷ അംഗീകരിച്ച സംസ്ഥാന സർക്കാർ കസ്തൂരിരംഗൻ വിഷയത്തിൽ മലയാള പരിഭാഷയെ എതിർക്കുന്നത് ദുരൂഹമാണെന്ന് കിഫ്ബി ചെയർമാൻ അലക്സ് ഒഴുകയിൽ പറഞ്ഞു. ഇത് ജനങ്ങളോടുള്ള തികഞ്ഞ വഞ്ചനയാണ്. മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തി ആളുകൾക്ക് ശരിയായി വായിക്കാനും പ്രതികരിക്കാനും അവസരം നൽകിയ ശേഷം മാത്രമേ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവൂ എന്നും കർഷക സംഘടന ആവശ്യപ്പെട്ടു.