
മനാമ: ബഹ്റൈനില്‍ ക്രിമിനല്‍ കേസുകളിലെ വിധിയെ എതിര്‍ത്തുകൊണ്ട് ഹര്‍ജി നല്‍കാനുള്ള കാലാവധി ഒരാഴ്ചയില്‍നിന്ന് ഒരു മാസത്തേക്ക് നീട്ടാനുള്ള നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റ് അംഗീകാരം നല്കി.
2002ലെ ക്രിമിനല്‍ പ്രൊസീജ്യേഴ്സ് നിയമം ഭേദഗതി ചെയ്യാനുള്ള നിര്‍ദേശമാണ് പാര്‍ലമെന്റ് അംഗീകരിച്ചത്. ഡോ. അലി അല്‍ നുഐമിയാണ് ദേഭഗതി നിര്‍ദേശം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. പാര്‍ലമെന്റിന്റെ അംഗീകാരത്തെ തുടര്‍ന്ന് ഇത് നിയമം തയ്യാറാക്കാനായി സര്‍ക്കാരിന് കൈമാറി.
എതിര് ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടുന്നത് കോടതി നടപടികളെ കൂടുതല്‍ സുതാര്യമാക്കുമെന്ന് നുഐമി പറഞ്ഞു. അഭിഭാഷകരുമായി ആലോചിച്ച് എതിര് ഹര്‍ജി നല്കാന് ഒരാഴ്ച കാലാവധി അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.


