മനാമ: ബഹ്റൈനിലെ സാമൂഹ്യപ്രവർത്തന മേഖലകളിൽ നിറസാന്നിദ്ധ്യമായിരുന്ന സാം സാമുവലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറം ബഹ്റൈൻ കുടുംബധന സഹായം നൽകി. മഹാമാരിയെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചു നൽകുന്നതിനിടയിലേറ്റ കോവിഡ് ബാധയെ തുടർന്ന് മരണമടഞ്ഞ സാം സാമുവലിന്റെ വിയോഗം ബഹ്റൈനിലെ മലയാളികളെ ഏറെ ദുഃഖത്തിലാക്കി.
പീപ്പിൾസ് ഫോറം അംഗങ്ങളിൽ നിന്നും സമാഹരിച്ച നാല്പതിനായിരം രൂപയുടെ ധനസഹായം പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് ആർ.കെ ശ്രീജൻ, എക്സിക്യൂട്ടീവ് അംഗം പി.മാത്യു എന്നിവരുടെ സന്നിദ്ധ്യത്തിൽ ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ,ട്രെഷറർ മനീഷ് മുരളീധരനു കൈമാറി. ആകസ്മികമായ വേർപാടിൽ മനംനൊന്തു കഴിയുന്ന കുടുംബം എത്രയും വേഗം കരുത്താർജ്ജിയ്ക്കട്ടെയെന്നും, സാമിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും പ്രതിനിധികൾ അറിയിച്ചു.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE