ന്യൂദല്‍ഹി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഗുജറാത്തിലെ ജനങ്ങൾ തന്നെ അനുഗ്രഹിച്ചിട്ടുണ്ടെന്നും ജാതി നോക്കാതെ വോട്ട് ചെയ്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു മോദി. ഗുജറാത്തിൽ ബിജെപി വലിയ വികസനമാണ് നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു.
“മാറിമാറി വന്ന നമ്മുടെ സർക്കാരുകൾ കാർഷിക വളർച്ച, വ്യാവസായിക പ്രവർത്തനങ്ങൾ, വിനോദസഞ്ചാരം എന്നിവയ്ക്ക് വലിയ ഊന്നൽ നൽകിയിട്ടുണ്ട്. ഗുജറാത്തിൽ ഒരു സൈക്കിൾ പോലും ഉണ്ടാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇപ്പോൾ ഞങ്ങൾ കാറുകൾ നിർമ്മിക്കുന്നു, ഞങ്ങൾ സംസ്ഥാനത്ത് വിമാനങ്ങൾ നിർമ്മിക്കുന്ന ദിവസങ്ങൾ വിദൂരമല്ല. അതിനാൽ, ഗുജറാത്തിന്റെ വികസനത്തിന് നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്,” – മോദി പറഞ്ഞു.