കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവർ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്ന വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതു മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.
ആരെയും കൊല്ലാനല്ല ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഇവ രണ്ടും ലോകത്തിന്റെ സൃഷ്ടികളാണെന്ന വസ്തുത മറക്കരുതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.
പാലക്കാട് പിടി 7 നെ പിടികൂടുന്നത് ഇതുവരെ വനം വകുപ്പ് നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഇല്ലാതാക്കാൻ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.