മനാമ: മലയാളത്തിലെ പ്രശസ്ത കവയത്രിയും, സാമൂഹിക, പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറുടെ നിര്യാണത്തിൽ പീപ്പിൾസ് ഫോറം ബഹ്റൈൻ ദുഃഖവും, അനുശോചനവും രേഖപ്പെടുത്തി.
പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറിയും, കേരള സംസ്ഥാന വനിതാ കമ്മീഷൻറെ മുൻ ചെയർപേഴ്സണുമായിരുന്ന സുഗതകുമാരി ടീച്ചർ അഗതികളുടെയും, അശരണരായ സ്ത്രീകളുടേയും സംരക്ഷണത്തിനു വേണ്ടി നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും, പ്രകൃതിസ്നേഹികൾക്കും, അഗതികൾക്കും, അശരണരായ സ്ത്രീകൾക്കും മാതൃതുല്ല്യയായ ടീച്ചറുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും അനുശോചനക്കുറുപ്പിൽ പീപ്പിൾസ് ഫോറം ഭാരവാഹികൾ അറിയിച്ചു.