
മനാമ: ബഹ്റൈനിലെ പെന്ഷന് നിയമത്തില്‍ ഭേദഗതി നിര്‍ദേശിക്കുന്ന ബില്‍ പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും.
വിരമിച്ചവരുടെ വാര്‍ഷിക പെന്ഷന് വര്‍ധനവ് പുനഃസ്ഥാപിക്കുക, പെന്ഷന് ഫണ്ടിലേക്കുള്ള ജീവനക്കാരുടെ സംഭാവനാ നിരക്ക് ഏഴു ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കി കുറയ്ക്കുക, സ്ത്രീകളുടെ വിരമിക്കല്‍ പ്രായം 60ല്‍നിന്ന് 55 ആയി കുറയ്ക്കുക, അവസാനത്തെ അഞ്ചു വര്‍ഷത്തിന്റെ വേതന ശരാശരിക്ക് പകരം ശരാശരി രണ്ടു വര്‍ഷത്തെ വേതനം അടിസ്ഥാനമാക്കി പെന്ഷന് ആനുകൂല്യങ്ങള്‍ കണക്കാക്കുക എന്നീ ഭേദഗതികളാണ് ബില്ലില്‍ നിര്‍ദേശിച്ചിട്ടുള്ളത്.
ഭേദഗതികളില്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഓര്‍ഗനൈസേഷന്റെ കണക്ക് പ്രകാരം നിര്‍ദിഷ്ട വാര്‍ഷിക വര്‍ധനവിന് പ്രതിവര്‍ഷം 26 ദശലക്ഷം ദിനാര്‍ വേണ്ടിവരും. നിര്‍ത്തിവെച്ച മൂന്നു ശതമാനം വര്‍ധന പുനഃസ്ഥാപിക്കുന്നതിന് പ്രതിവര്‍ഷം 22 ലക്ഷം ദിനാര്‍ വേറെയും കണ്ടെത്തേണ്ടിവരും.


