
മനാമ: 24,627 ബഹ്റൈനികള്‍ക്ക് പ്രതിമാസം 1,000 ദിനാറിലധികം പെന്ഷന് ലഭിക്കുന്നുണ്ടെന്ന് സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) പാര്‍ലമെന്റില്‍ അവതരിപ്പിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതു, സ്വകാര്യ മേഖലകളിലായി 4,272 ബഹ്റൈനികള്‍ക്ക് 2,000 ദിനാറോ അതിലധികമോ പെന്ഷന് ലഭിക്കുന്നുണ്ട്. 2025ലെ മൂന്നാം പാദത്തിലെ അംഗീകൃത സ്ഥിതിവിവരക്കണക്കുകളില്നിന്നാണ് ഈ കണക്ക് എടുത്തത്. പാര്‍ലമെന്റില്‍ അലി അല്‍ ദോസേരി എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.


