ദുബൈ: കാലാവധി തീർന്നിട്ടും എമിറേറ്റ്സ് ഐഡി അടക്കമുള്ള രേഖകൾ പുതുക്കാത്തവർക്ക് ദുബായ് താമസ കുടിയേറ്റകാര്യ വകുപ്പിന്റെ താക്കീത്. എമിറേറ്റ്സ് ഐഡി, ലേബർ കാർഡ്, മറ്റ് റെസിഡൻസി രേഖകൾ എന്നിവ കൃത്യസമയത്ത് പുതുക്കിയില്ലെങ്കിൽ പിഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
വൈകുന്ന ഓരോ ദിവസത്തിനും 20 ദിർഹം വീതമാണ് പിഴ ഊടാക്കുക. ഇത്തരത്തിൽ പരമാവധി ആയിരം ദിർഹം വരെ പിഴ ലഭിക്കും. കാർഡുകൾ പുതുക്കുമ്പോൾ വ്യാജ രേഖകൾ സമർപ്പിച്ചാലും പിഴയീടാക്കുമെന്ന് അധികൃതർ അറിയിക്കുന്നു.
ജോലി ചെയ്യുന്നതല്ലാത്ത കമ്പനിയുടെ രേഖകൾ ഹാജരാക്കിയാൽ പിഴ ലഭിക്കും. ഇത്തരത്തിലുള്ള കേസുകളിൽ കമ്പനിയുടെ പിആർഓയ്ക്കും പിഴ ചുമത്തുമെന്ന് അതോറിറ്റി ഫോർ ഐഡന്റിറ്റി- സിറ്റിസൺഷിപ്പ്- കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു.