ദുബായ്: നഗരഭംഗിക്കു മങ്ങലേല്‍ക്കും വിധം ബാല്‍ക്കണികള്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെന്നു ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ്. ബാല്‍ക്കണിയിലും ജനാലകളിലും വസ്ത്രം തൂക്കിയിടുന്നതും ഉണക്കാനിടുന്നതും നിയമലംഘനമാണ്. ബാല്‍ക്കണിയുടെ വലിപ്പമനുസരിച്ച് 500 മുതല്‍ 1,500 ദിര്‍ഹം വരെ പിഴ ചുമത്തും.
മറ്റു നിയമ ലംഘനങ്ങള്‍
.സിഗരറ്റ് കുറ്റിയും ചാരവും ബാല്‍ക്കണിയില്‍ നിന്നു താഴേക്കിടുക.
.ചപ്പുചവറുകള്‍ വലിച്ചെറിയുക.
.ബാല്‍ക്കണി വൃത്തിയാക്കുമ്ബോള്‍ താഴേക്കു വെളളം വീഴുക. എയര്‍കണ്ടീഷനുകളില്‍ നിന്നു വെളളം വീഴുന്നതും ശിക്ഷാര്‍ഹമാണ്.
.പക്ഷികള്‍ക്കു തീറ്റ കൊടുക്കുമ്ബോള്‍ ഭക്ഷണാവശിഷ്ടങ്ങളും വിസര്‍ജ്യവും താഴേക്കു വീഴുക.
.സാറ്റലൈറ്റ് ഷിഷുകളും ആന്റിനകളും സ്ഥാപിക്കുക.
.ഉപയോഗശൂന്യമായ സാധനങ്ങള്‍ കൂട്ടിയിടുക.