ന്യൂഡൽഹി: എയർലെെൻ പെെലറ്റിനെയും ഭർത്താവിനെയും വീട്ടിൽ നിന്ന് ഇറക്കി റോഡിലിട്ട് മർദിച്ച് നാട്ടുകാർ. പത്ത് വയസുകാരിയെ വീട്ടുജോലിയ്ക്ക് നിർത്തി ശാരീരികമായി ഉപദ്രവിച്ചെന്നാരോപിച്ചാണ് നാട്ടുകാർ പെെലറ്റിനെയും ഭർത്താവിനെയും മർദിച്ചത്. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം. പെെലറ്റ് അവരുടെ യൂണിഫോമിലുള്ളപ്പോഴാണ് നാട്ടുകാർ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. വീഡിയോയിൽ പെെലറ്റിന്റെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് വീടിന് പുറത്തേയ്ക്ക് കൊണ്ടുവന്ന് സ്ത്രീകൾ മർദ്ദിക്കുന്നത് കാണാം. ഭർത്താവിനെയും മർദിക്കുന്നുണ്ട്.രണ്ട് മാസം മുൻപാണ് ദമ്പതികൾ പെൺകുട്ടിയെ വീട്ടുജോലിക്കെടുക്കുന്നത്. പെൺകുട്ടിയുടെ മുഖത്തും ശരീരത്തിലുമുള്ള മുറിവുകൾ ബന്ധുക്കളുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സംഭവം പുറത്തറിയുന്നത്. പിന്നാലെ പെൺകുട്ടിയുടെ ബന്ധുക്കളും അയൽക്കാരും ചേർന്ന് രാവിലെ ഒമ്പത് മണിയോടെ പെെലറ്റിന്റെ വീട്ടിലെത്തി അവരെ മർദിക്കുകയായിരുന്നു.പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുന്നതായും പൊലീസ് അറിയിച്ചു. പെെലറ്റായ യുവതിയുടെ ഭർത്താവ് മറ്റൊരു സ്വകാര്യ എയർലെെനിൽ ഗ്രൗണ്ട് സ്റ്റാഫാണ്. ബാലവേല, ശാരീരിക പീഡനം, പ്രായപൂർത്തിയാകാത്ത കുട്ടിയെ അപായപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ദമ്പതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. പെൺകുട്ടിയെ കൗൺസിലിംഗ് നടത്തി വെെദ്യപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്
Trending
- ബഹ്റൈന് കോസ്റ്റ് ഗാര്ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന് ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന് യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള് സോഷ്യല് ഇന്ഷുറന്സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്ദേശം
- സൈന് ബഹ്റൈന് ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില് വാഹനമിടിച്ച് ഒരാള് മരിച്ചു