
മനാമ: ബഹ്റൈനില്‍ 33ാം സാംസ്കാരിക സീസണിന്റെ ഭാഗമായി അബ്ദുറഹ്മാന് കാനൂ സാംസ്കാരിക കേന്ദ്രം ‘ബഹ്റൈനിലെ മുത്തുകളും കടല്‍പ്പായലും അവയുടെ പരിസ്ഥിതിയും സമുദ്ര പൈതൃകവും സാമ്പത്തിക പങ്കും’ എന്ന വിഷയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.
ബഹ്റൈന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഫോര്‍ പേള്‍സ് ആന്റ് ജെം സ്റ്റോണ്സില്നിന്നുള്ള ഡോ. മുഹമ്മദ് ഇബ്രാഹിമും അറേബ്യന്‍ ഗള്‍ഫ് യൂണിവേഴ്സിറ്റിയിലെ ഡോ. മനാഫ് അല്‍ ഖസാഇയും സംസാരിച്ചു. മാധ്യമപ്രവര്‍ത്തക സിമ ഹാജി മോഡറേറ്ററായിരുന്നു.
മുത്തുച്ചിപ്പിയുടെ പ്രാധാന്യത്തെക്കുറിച്ചും ബഹ്റൈന്റെ ചരിത്രത്തെക്കുറിച്ചും സാമ്പത്തിക വികസനം, സാംസ്കാരിക സ്വത്വം എന്നിവയെക്കുറിച്ചും ഡോ. ഇബ്രാഹിം സംസാരിച്ചു.


