കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രതിഷേധവുമായി ഐസിയു പീഡനക്കേസിൽ അതിജീവിതക്കൊപ്പം നിന്ന സീനിയർ നഴ്സിംഗ് ഓഫീസർ പി.ബി അനിത. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കുന്നില്ലെന്ന് ആരോപിച്ചാണ് ഇന്ന് ഉപവസിച്ചത്. സർക്കാർ തലത്തിൽ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ വിശദീകരണം. ഏപ്രിൽ ഒന്നുമുതൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പുനർനിയമനം നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതുപ്രകാരം ഇന്നലെ സിസ്റ്റർ പി ബി അനിത മെഡിക്കൽ കോളേജിൽ എത്തി. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കുന്നില്ല എന്ന് നേഴ്സ് ആയ പി വി അനിത പറയുന്നു. ഇതോടെയാണ് രാവിലെ ഉപവാസ സമരം ആരംഭിച്ചത്. 2023 മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഐസിയുവിൽ വെച്ച് യുവതി പീഡനത്തിനിരയായത്. സംഭവത്തിൽ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയതിന് പിന്നാലെയാണ് അനിതയെ ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയത്. പ്രിൻസിപ്പൽ ഓഫിസിന് മുന്നിലെ പ്രതിഷേധം നാളെയും തുടരും.
Trending
- ‘ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും’: യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
- ഡിവൈഎഫ്ഐയുടെ സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം
- ഫൈബർഗ്ലാസ് സിലിണ്ടറുകൾക്ക് കൗൺസിൽ അംഗീകാരം
- തൃശ്ശൂരില്‍ കാട്ടാന ആക്രമണം; 60 കാരന് കൊല്ലപ്പെട്ടു
- സൗദി അറേബ്യ ആതിഥേയത്വം വഹിച്ച റഷ്യ- അമേരിക്ക ചർച്ച: ബഹ്റൈൻ സ്വാഗതം ചെയ്തു
- കമ്പമലയിലെ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ
- സൗകര്യങ്ങള്‍ VIPകള്‍ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്‍സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്‍ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ