മനാമ : മലബാറിൽ നിന്നുള്ള പ്രവാസികളുടെ ആശ്രയമായ കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ നടന്ന അപകടത്തിൽ അതിയായ ദുഃഖവും , നടുക്കവും രേഖപ്പെടുത്തുന്നു. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. അനുശോചനം രേഖപ്പെടുത്തുന്നു.
പ്രതികൂല സാഹചര്യങ്ങളായിട്ടു പോലും , അപകടത്തിൽപെട്ട യാത്രക്കാരെ നെഞ്ചോട് ചേർത്ത് പിടിച്ചു രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പ്രദേശവാസികൾ , നാട്ടുകാർ, അർദ്ധരാത്രിയിലും രക്തംദാനം ചെയ്യാൻ കോഴിക്കോട്ടെ വിവിധ ആശുപത്രികളിലേക്ക് ഓടിയെത്തിയ സന്നദ്ധപ്രവർത്തകർ ,എല്ലാവരും മാനവിക സ്നേഹത്തിന്റെ ഉദാത്ത മാതൃകകളാണ്. എല്ലാവർക്കും നന്ദി അറിയിക്കുന്നതായും “പവിഴദ്വീപിലെ കോഴിക്കോട്ടുകാർ” വാർത്താക്കുറിപ്പിൽ അറിയിച്ചു.
സ്റ്റാർവിഷൻന്യൂസ് വാട്സ് അപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://chat.whatsapp.com/KTsrRfgm6MxIG71y6rYB8X