‘ബേഷരം രംഗ്’ എന്ന ഗാനത്തെച്ചൊല്ലി വിവാദം കത്തിപ്പടരുന്നതിനിടയിൽ പത്താനിലെ രണ്ടാമത്തെ ഗാനം ‘ഝൂമേ ജോ’ പുറത്തിറങ്ങി. പാട്ടിനൊപ്പം തകര്‍പ്പന്‍ നൃത്ത ചുവടുകളുമായാണ് ഷാരൂഖും ദീപികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.
‘ബേഷരം രംഗ്’ എന്ന ആദ്യ ഗാനത്തിലെ ദീപിക പദുക്കോണിന്റെ വസ്ത്രധാരണം വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. പാട്ടിനെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയടക്കം നിരവധി പേരാണ് നിരോധനാവശ്യവുമായി രംഗത്തെത്തിയത്.