മനാമ: ബഹ്റൈനിൽ ഹൃദയാഘാതത്തെത്തുടർന്ന് അടൂർ ആനന്ദപ്പളളി തെങ്ങും തറയിൽ വൈശാഖ് മുഹറഖിലെ റൂമിലെ ബെഡിൽ മരിച്ച നിലയിൽ. ബഹ്റൈനിലെ ഒരു സ്വകാര്യ കമ്പനിയിൽ എൻജിനീയറായിരുന്നു. സഹപ്രവർത്തകർ വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ച് വന്നപ്പോഴാണ് ബെഡിൽ മരിച്ച നിലയിൽ കണ്ടത്. 2019 മുതൽ ബഹ്റൈനിലുള്ള വൈശാഖിൻറെ വിവാഹം ഒക്ടോബറിൽ നിശ്ചയിച്ചിരിന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.



