മനാമ: പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷൻ മനാമയിലെ അൽ റാബി മെഡിക്കൽ സെന്ററിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 14 ന് വെള്ളിയാഴ്ച്ച രാവിലെ എട്ട് മണി മുതൽ 12 മണി വരെ നടക്കുന്ന ക്യാമ്പിൽ ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ്റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽട്ടേഷനും ലഭ്യമായിരിക്കും.
പപങ്കെടുക്കുന്നവർക്ക് ഡിസ്കൗണ്ട് കാർഡും ലഭ്യമാകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ ഓർഡിനേറ്റർ – ജയേഷ് കുറുപ്പ് (Mob 39889317), പ്രസിഡന്റ്- വിഷ്ണു. വി (Mob 39251019) സെക്രട്ടറി -സുഭാഷ് തോമസ് (Mob 33780699) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.